കിളിമാനൂർ നഗരൂർ ഊന്നൻകല്ലിൽ വെള്ളല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിഞ്ഞു. റോഡിന് വീതിയില്ലാത്ത ഒരു ഭാഗം ചരിഞ്ഞാണ് ബസ് പൂർണ്ണമായും വയലിലേക്ക് മറിഞ്ഞത്. ബസിൽ 25 കുട്ടികളും ഡ്രൈവറും ആയയും ഒരു അധ്യാപകനുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ടു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികള്‍ക്ക് പരിക്ക്

