Site icon Janayugom Online

തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി; 89.06 ശതമാനം ടിക്കറ്റും വിറ്റഴിച്ചു

തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ 89.06 ശതമാനവും ഇതുവരെ വിറ്റഴിച്ചുവെന്ന് റിപ്പോര്‍ട്ട്. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്. 2,70,115 ടിക്കറ്റുകളാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്. 124.5 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഓണം ബംമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് കിട്ടിയത്.

54 ലക്ഷം ടിക്കറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റത്. അന്ന് ടിക്കറ്റ് വില 300 രൂപയായിരുന്നു. ഇത്തവണ ടിക്കറ്റ് വില 500 രൂപയാണ്. ബാക്കിയുള്ള ടിക്കറ്റുകള്‍ കൂടി വിറ്റഴിച്ചാല്‍ 240 കോടി തുകയാവും മൊത്തമായി സര്‍ക്കാര്‍ ഖജനാവിലെത്തുക. വില കൂടിയതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

Eng­lish sum­ma­ry; Thiru­von­am Bumper Lot­tery; 89.06 per­cent tick­ets were sold

You may also like this video;

Exit mobile version