Site iconSite icon Janayugom Online

തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റെടുക്കുന്നതില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 18 മുതലാണ് ബമ്പര്‍ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്.

വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ഭാഗ്യശാലിയുടെ കൈയ്യില്‍ കിട്ടും. ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരില്‍ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്.

Eng­lish sum­ma­ry; Thiru­von­am bumper lucky winner

You may also like this video;

Exit mobile version