നമ്മളെല്ലാം പ്രായം കുറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഈ രീതിയില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് ഈ രാജ്യം. ഏതാണെന്നോ? പ്രായം കണക്കാക്കുന്നതില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗതി രീതി ഉപേക്ഷിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. ലോകമെമ്പാടുള്ള പൊതുരീതി ഇന്ന് മുതല്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ.
ഇത്രയും കാലം പിന്തുടര്‍ന്ന രീതി അനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. അടുത്ത ജനുവരി ഒന്നിന് അടുത്ത വയസ് തികയും. അതായത് ഡിസംബര്‍ 31ന് ജനിക്കുന്ന കുഞ്ഞിന് ഒരു വയസ് പ്രായം. അടുത്ത ദിവസം, ജനുവരി ഒന്നിന് കുഞ്ഞിന് 2 വയസ് തികയുമെന്നര്‍ത്ഥം. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികള്‍ കാരണം നിയമപരവും സാമൂഹികവുമായ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നതിനാലും അനാവശ്യ സാമൂഹിക സാമ്പത്തിക ചെലവുകള്‍ കുറയ്ക്കാനുമാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നത്. പൊതുരീതി സ്വീകരിക്കുമ്പോള്‍ ജനനസമയത്ത് പൂജ്യം വയസും, ആദ്യത്തെ ജന്മദിനത്തില്‍ ഒരു വയസും എന്ന രീതിയിലേക്ക് കൊറിയ മാറും. ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം രണ്ട് വയസ് വരെ കുറയും.
english summary; This country has changed the way it calculates age
you may also like this video;