Site iconSite icon Janayugom Online

പ്രധാനമന്ത്രി എന്ന നിലയിൽ മോഡിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗം ; മമത ബാനർജി

പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോഡിയുടെ അവസാനത്തെ സ്വാതന്ത്ര്യദിന പ്രസംഗമായിരിക്കും ഇതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ വിജയിക്കുമെന്നും രാജ്യത്തുടനീളം ബിജെപിയെ തകർക്കുമെന്നുംമമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നിശ്ചയമായും ബിജെപിയെ പരാജയപ്പെടുത്തും. പ്രധാനമന്ത്രി മോഹം ഇല്ലെന്നും ബംഗാളിന് രാഷ്ട്രീയ സ്ഥാനത്തെക്കാൾ ബിജെപി സർക്കാറിനെ പുറത്താക്കലാണ് പ്രധാനമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.

അതേസമയം മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: This Inde­pen­dence Day speech by PM Modi will be his last from ram­parts of Red Fort: Mama­ta Banerjee
You may also like this video

 

 

Exit mobile version