Site iconSite icon Janayugom Online

”ഇത് ക്രിസ്റ്റീന എൽദോ, ഏഴ് വര്‍ഷമായി എനിക്ക് നേരെ വെറുപ്പ് തുപ്പുന്നു”; സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന സ്‌ത്രീയുടെ മുഖം വെളിപ്പെടുത്തി സുപ്രിയ മേനോൻ

”ഇത് ക്രിസ്റ്റീന എൽദോ, ഏഴ് വര്‍ഷമായി എനിക്ക് നേരെ വെറുപ്പ് തുപ്പുന്നു”; സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന സ്‌ത്രീയുടെ മുഖം വെളിപ്പെടുത്തി നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇവരെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് തനിക്ക് അറിവ് ലഭിച്ചിരുന്നെന്നും എന്നാൽ പരാതിയുമായി മുന്നോട്ട് പോകാത്തത് ഇവർക്ക് ഒരു ചെറിയ മകനുള്ളതുകൊണ്ടാണെന്നും സുപ്രിയ കുറിച്ചു. ക്രിസ്റ്റീനയുടെ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

 

ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് തന്റെ സ്ഥിരം പരിപാടിയെന്നും ഫിൽറ്റർ ഇട്ടിരിക്കുന്ന ഈ മുഖംപോലും ഇവരുടെ ഉള്ളിലെ വെറുപ്പ് മറയ്ക്കാൻ പര്യാപ്തമല്ലെന്നും സുപ്രിയ പറഞ്ഞു. കുറെ നാളുകളായി നിരവധി ഫേക്ക് ഐഡികളിൽ നിന്നും സോഷ്യൽ മീഡിയയിൽ, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബർ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി ഞാനത് കാര്യമാക്കാതെ വിട്ടതാണ്. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് അവരെ കണ്ടെത്തുവാൻ തീരുമാനിച്ചത്. നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിച്ചയാളെ കണ്ടെത്തിയെന്നും ആളൊരു നഴ്സ് ആണെന്നും 2023ൽ സുപ്രിയ മേനോൻ വെളിപ്പെടുത്തിയിരുന്നു.

Exit mobile version