ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെ നശിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന വരെയും ആക്രമണവുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ എല്ലാ വെടിനിറുത്തൽ ചർച്ചകളും നടക്കും. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദ്ദം അനിവാര്യമാണെന്ന് മുൻകാലസംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു.
വെടിനിറുത്തൽ കരാർ ലംഘിച്ച് ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കു പിന്നാലെയാണ് ഹമാസിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ താക്കീത്. തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന വരെയും ആക്രമണവുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ എല്ലാ വെടിനിറുത്തൽ ചർച്ചകളും നടക്കും. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദ്ദം അനിവാര്യമാണെന്ന് മുൻകാലസംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു.

