മുസ്ലിം പള്ളിക്കമ്മിറ്റി നടത്തിയ ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. ഇത് കേരള സ്റ്റോറി എന്ന കുറിപ്പോടെയാണ് റഹ്മാന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കോമ്രേഡ് ഫ്രം കേരള എന്ന ഹാന്‍ഡിലില്‍ വന്ന വിഡിയോയാണ് എ ആര്‍ റഹ്‌മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. മനുഷ്യരോടുള്ള സ്‌നേഹം ഉപാധികളില്ലാത്തതാണെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് എ ആര്‍ റഹ്‌മാന്‍ ട്വിറ്ററില്‍ കുറിച്ചു. ചേരാവള്ളി ജുമാമസ്ജിദിലാണ് ഹിന്ദു ആചാരപ്രകാരം പള്ളിക്കമ്മിറ്റി വിവാഹം നടത്തിയത്.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023
2020ലാണ് പള്ളിമുറ്റത്ത് അഞ്ജു, ശരത്ത് എന്നിവരുടെ വിവാഹം നടന്നത്. സംഭവം അന്ന് തന്നെ വലിയ രീതിയില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
English Summary: This is the Kerala story: AR Rahman shared the Kayamkulam wedding on Twitter
You may also like this video

