Site iconSite icon Janayugom Online

വിസ്മയമായി മലപ്പുറത്തെ ഈ കുഞ്ഞന്‍ ക്യാമറ

ഡിജിറ്റല്‍ കാമറകള്‍ വിപണി കയ്യടക്കിയ ആധുനിക കാലത്ത് ലോകത്തിലെ ഏറ്റവും ചെറിയതെന്നു അവകാശപ്പെടുന്ന കാമറ ശ്രദ്ധയാകര്‍ഷിക്കുന്നു. തൃപ്പനച്ചി എയുപി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ എം സി അബ്ദുല്‍ അലിയുടെ കൈവശമാണ് കാമറയുള്ളത്. 1950ല്‍ ജപ്പാനിലെ ഹിറ്റ് കമ്പനിയാണ് നിര്‍മ്മിച്ച ഈ കാമറ ഇന്നും പ്രവര്‍ത്തന ക്ഷമമാണെന്നതാണ് ഏറെ വിസ്മയാവഹം. കേവലം 30 മിലീമീറ്റര്‍ ഉയരമുള്ള ഈ കുഞ്ഞന്‍ ഛായാഗ്രഹണ യന്ത്രത്തിന് 50 മില്ലീ മീറ്റര്‍ വീതിയാണുള്ളത്. പത്ത് ഫോട്ടോ വരെ പകര്‍ത്താവുന്ന 14 എം എ ഫിലിമാണ് ഇതില്‍ ലോഡ് ചെയ്യാനാവുക. എന്നാല്‍ ഈ ഫിലിം ഇപ്പോള്‍ ലഭ്യമാകുന്നില്ലെന്നതാണ് വൈവിധ്യമാര്‍ന്ന ഇരുന്നൂറിലേറെ കാമറകള്‍ സൂക്ഷിക്കുന്ന ഈ അധ്യാപകന്റെ സങ്കടം.

Exit mobile version