Site icon Janayugom Online

ഈ മൺസൂൺ സീസണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കും

രാജ്യത്തുടനീളം ഈ മൺസൂൺ സീസണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. അതിനാൽ സാധാരണയിലും കൂടുതലുള്ള മഴ രാജ്യമൊട്ടാകെ ലഭിക്കാൻ സാധ്യതയുണ്ട്.

മെയ് 30 മുതൽ ഇന്ത്യയിലുടനീളമുള്ള ചൂട് കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി വരെ ഉയർന്നതിനാൽ ഡൽഹിയിലും രാജസ്ഥാനിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

മേയ് രണ്ടാം പകുതിയിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യമേഖലയുടെ ചില ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിന് കാരണം മഴയുടെ അഭാവവും ചൂടു കാറ്റ്, തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലും അതിനോട് ചേർന്നുള്ള ഗുജറാത്തിലും ചുഴലിക്കാറ്റ് വിരുദ്ധ പ്രവാഹമാണ്. ഞായറാഴ്ച രാത്രി ബംഗ്ലാദേശിൽ വീശിയടിച്ച റെമൽ ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശ ബംഗാളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കൻ മേഖലയിൽ ഇന്നു വരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Eng­lish Summary:This mon­soon sea­son will receive above nor­mal rainfall
You may also like this video

Exit mobile version