Site iconSite icon Janayugom Online

ഈ മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു

മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. 3,10,142 കാര്‍ഡുടമകള്‍ ഇന്ന് റേഷന്‍ കൈപ്പറ്റി. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്. ഏപ്രിൽ മാസത്തെ റേഷൻ വിതരണം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഏപ്രിൽ മാസം മുൻഗണനാ വിഭാഗത്തിൽ നിന്നും എഎവൈ (മഞ്ഞ) കാർഡുടമകൾ 97 ശതമാനവും പിങ്ക് (പിഎച്ച്എച്ച്) കാർഡുടമകൾ 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

eng­lish summary;This mon­th’s ration dis­tri­b­u­tion has started

you may also like this video;

Exit mobile version