Site iconSite icon Janayugom Online

ഈ വര്‍ഷം ചൂട് കനക്കും: കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് ഈ വര്‍ഷം സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടുതലാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ്. മാര്‍ച്ച്, മെയ് മാസങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

പടിഞ്ഞാറ് മുതൽ ഇന്ത്യയുടെ മധ്യഭാഗം വരെയും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും അടുത്ത മൂന്ന് മാസങ്ങളില്‍ ചൂട് വര്‍ദ്ധിക്കുമെന്നും താപനില സാധാരണയേക്കാള്‍ മുകളിലായിരിക്കുമെന്നും ഐഎംഡി പറയുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മാർച്ചിൽ സാധാരണ താപനിലയേക്കാൾ കൂടുതലാണെങ്കിലും, ഉഷ്ണതരംഗങ്ങളും കാറ്റും കുറവായിരിക്കും. ഉയര്‍ന്നപ്രദേശങ്ങളില്‍ കൂടുതൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, രാജസ്ഥാന്റെ പ്രധാന ഭാഗങ്ങൾ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉയർന്ന താപനില തുടരും.

മാര്‍ച്ചോടെ സാധാരണ മഴ പ്രതീക്ഷിക്കാം. വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യ, വടക്കുകിഴക്ക് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ സാധാരണയിലും മഴ കുറവായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

eng­lish sum­ma­ry; This year will be hot: Mete­o­ro­log­i­cal Department

you may also like this video;

Exit mobile version