Site iconSite icon Janayugom Online

ഈ വര്‍ഷത്തെ ആദ്യ നോബല്‍ പുരസ്കാരം; വൈദ്യ ശാസ്ത്രത്തിനുള്ള നൊബേലിന് സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍റേ പാബോ അര്‍ഹനായി

nobelnobel

ഈ വര്‍ഷത്തെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്‍റേ പാബോ അര്‍ഹനായി. മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട ജനിതക ഗവേഷണങ്ങളിലെ കണ്ടെത്തലുകളാണ് പുരസ്കാരത്തിനര്‍ഹമായത്.
40,000 വർഷം മുമ്പുണ്ടായിരുന്ന അസ്ഥിയിൽ പരീക്ഷണം നടത്തിയാണ് ഡിഎൻഎയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം നടത്തിയത്. ചിമ്പാൻസിയുമായും ആധുനിക മനുഷ്യനുമായും വളരെ അധികം അന്തരം ഈ കാലഘട്ടത്തിൽ യൂറോപ്പിൽ ജീവിച്ചിരുന്നുവർക്കുണ്ടായിരുന്നതായി കണ്ടെത്തി. 10 മില്യൻ സ്വീഡിഷ ്ക്രൗൺസ് (900,357 ഡോളർ) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വർഷത്തെ ആദ്യത്തെ നോബൽ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വർഷമായി നടക്കാതിരുന്ന പുരസ്കാര ചടങ്ങ് ഈ വർഷം ആഘോഷപൂർവം നടത്താനാണ് സംഘാടക സമിതി തീരുമാനം. ഈ വര്‍ഷത്തെ ആദ്യ നോബേല്‍ പ്രഖ്യാപനമാണിത്. ചൊവ്വാഴ്ച ഭൗതികശാസ്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, 2022 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര പുരസ്കാരം ഒക്ടോബര്‍ 10 നും പ്രഖ്യാപിക്കും. 

Eng­lish Sum­ma­ry: This year’s first Nobel Prize; Swedish sci­en­tist Svante Pabo has been award­ed the Nobel Prize in Medicine

You may like this video also

Exit mobile version