തൊടുപുഴ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് സ്ഥാപന ഉടമ മരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം അലീന കാർ പോളിഷ് സ്ഥാപനം നടത്തുന്ന തെക്കുംഭാഗം ആലപ്പാട്ട് ജേക്കബ് (ജയിൻ‑52) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് സ്ഥാപനത്തിനുള്ളിൽ ഷോക്കേറ്റ് വീണ നിലയിൽ കണ്ടെത്തിയ ജേക്കബിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് (30) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. സംസ്കാരം നാളെ (31) 11 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ തെക്കുംഭാഗം അറയ്ക്കൽ ഷിജി. മക്കൾ അലീന, ആൽബിൻ, അനീറ്റ് (മൂവരും വിദ്യാർഥികൾ).
English Summary:Thodupuzha painting company owner died due to electric shock
You may also like this video