Site iconSite icon Janayugom Online

തോമസ് കെ തോമസുമായി ബന്ധപ്പെട്ട കോഴ വിവാദം : അന്വേഷണത്തിനായി എന്‍സിപി സമിതിയെ നിയമിച്ചു

thomasthomas

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍സിപി (പവാര്‍ വിഭാഗം) സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ നാലംഗ കമ്മീഷനെ നിയമിച്ചു.

പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. പി എം സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ ജോബ് കാട്ടൂര്‍, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ രാജന്‍ എന്നിവരടങ്ങുന്ന നാലംഗ സമിതിയെ പത്ത് ദിവസത്തിനുള്ളില്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയതായി പി സി ചാക്കോ അറിയിച്ചു.

തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.

Exit mobile version