Site iconSite icon Janayugom Online

ആ പാകിസ്താൻ തീവ്രവാദികളെ അടിച്ചോടിക്കണം; ‘ധുരന്ധറി‘നെ അഭിനന്ദിച്ച് കങ്കണ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത ധുരന്ധർ എന്ന ചിത്രത്തെ അഭിനന്ദിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. ചിത്രത്തെ മാസ്റ്റർപീസ് എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെഴുതിയ കുറിപ്പിൽ കങ്കണ വിശേഷിപ്പിച്ചത്. ഈ ഷോയിലെ യഥാർത്ഥ ധുരന്ധർ (ധീരൻ) സംവിധായകൻ ആദിത്യ ധർ ആണെന്നും എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും കങ്കണ പറഞ്ഞു. ധുരന്ധർ എന്ന ചിത്രം കണ്ടെന്നും വളരെ നല്ല അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും കങ്കണ പറഞ്ഞു. “ഈ മാസ്റ്റർപീസിന്റെ കലയും കരകൗശലവും എന്നെ പ്രചോദിപ്പിച്ചു. 

അതേസമയം തന്നെ സംവിധായകന്റെ ഉദ്ദേശ്യത്തോട് ആത്മാർത്ഥമായ വലിയ മതിപ്പും തോന്നി. പ്രിയ ആദിത്യ ധർ ജി, അതിർത്തിയിൽ നമുക്ക് പ്രതിരോധ സേനയുണ്ട്, സർക്കാരിനെ നയിക്കാൻ മോദി ജിയും ബോളിവുഡ് സിനിമയിൽ നിങ്ങളുമുണ്ട്. ആ പാകിസ്താൻ തീവ്രവാദികളെ നന്നായി അടിച്ചു തുരത്തണം.” കങ്കണ പറഞ്ഞു.സിനിമ ശരിക്കും ആസ്വദിച്ചു. കൈയ്യടിച്ചും വിസിലടിച്ചുമാണ് താൻ ചിത്രം കണ്ടത്. എല്ലാവരുടെയും പ്രകടനം മികച്ചതാണ്, പക്ഷേ ഈ ഷോയിലെ യഥാർത്ഥ ‘ധുരന്ധർ’ സംവിധായകൻ തന്നെയായ ആദിത്യ ധർ ആണെന്നും കങ്കണ പറഞ്ഞു. സംവിധായകന്റെ ഭാര്യയും നടിയുമായ യാമി ഗൗതത്തേയും കങ്കണ കുറിപ്പിൽ അഭിനന്ദിച്ചു.

ഇതിനുമുമ്പ്, രാംഗോപാൽ വർമ, കരൺ ജോഹർ, സിദ്ധാർത്ഥ് ആനന്ദ്, സന്ദീപ് റെഡ്ഡി വാങ്ക തുടങ്ങിയ സംവിധായകരും ‘ധുരന്ധർ’ നെ പ്രശംസിച്ചിരുന്നു. ചിത്രത്തിൽ രൺവീർ സിംഗ് പ്രധാന വേഷം ചെയ്യുന്നു. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ മാധവൻ, സാറാ അർജുൻ തുടങ്ങിയവരും താരനിരയിലുണ്ട്.

Exit mobile version