Site iconSite icon Janayugom Online

സീ സൈഡ് വഴി സാൽമിയ ഭാഗത്തേക്ക് പോകുന്നവർ ശ്രദ്ധിക്കുക: ഇന്ന് മുതൽ രാത്രികാലങ്ങളിൽ ഗതാഗത നിയന്ത്രണം

റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് അൽ-ത’ആവെൻ സ്ട്രീറ്റിൽ (Al-Taawen Street) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡിസംബർ 27 ശനിയാഴ്ച മുതൽ ഡിസംബർ 31 ബുധനാഴ്ച വരെ വൈകുന്നേരം 5:00 മണി മുതൽ പുലർച്ചെ 5:00 മണി വരെയാണ് നിയന്ത്രണം. സിക്സ് റിംഗ് റോഡ്, ഫഹാഹീൽ റോഡ് 30 വഴി സീ സൈഡ് വഴി സാൽമിയ ഭാഗത്തേക്ക് പോകുന്ന റോഡ് 25 ലെ അൽ-ത’ആവെൻ സ്ട്രീറ്റി ലാണ് അറ്റകുറ്റ പണികൾ നടക്കുന്നത്. നവീകരിച്ച മെസ്സില്ല ബീച്ച്, ആൻ ജഫാ ബീച്ച് എന്നിവിടങ്ങളിലേക്ക് വിനോദത്തിനായി പോകുന്നവരും സ്ഥിരം യാത്രക്കാരും ജാഗ്രത പാലിക്കണം.

Exit mobile version