Site iconSite icon Janayugom Online

കൂണ്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം;6 പേര്‍ ചികിത്സയില്‍, മൂന്ന് പേരുടെ നില ഗുരുതരം

കൂൺ കഴിച്ചര്‍ക്ക് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം അമ്പൂരിയിലാണ് കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന്  ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവരും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഒരു കുടുംബത്തിലെ ആറു പേര്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.

അമ്പൂരി സെറ്റിൽമെന്റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ , ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് ശരീരിക ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്. വീടിനു സമീപത്തെ പറമ്പിൽ നിന്ന് ശേഖരിച്ച കൂണാണ് ഇവർ പാകം ചെയ്ത് കഴിച്ചത്. മോഹൻ, സാവിത്രി അരുൺ, എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. അഭിഷേക്  ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ്. മറ്റു രണ്ടു പേരുടെയും നില അപകടമല്ല.

Exit mobile version