Site iconSite icon Janayugom Online

പതഞ്ജലി മുളക് പൊടി വാങ്ങിയവര്‍ തിരിച്ചു നല്‍കണം; തിരിച്ചു വിളിച്ചത് 4 ടണ്‍ ഉല്‍പന്നം

ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടണ്‍ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഉല്പാദിച്ച ബാച്ച് നമ്പര്‍ എജെഡി 2400012 ന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും തിരിച്ചു വിളിക്കാന്‍ എഫ്എസ്എസ്എഐ നിര്‍ദേശം. പതഞ്ജലി മുളക് പൊടിയില്‍ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളോട് എവിടുന്നാണോ ഉല്‍പ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടു. ഇതിന് മുന്‍പും നിരവധി ആരോപണങ്ങള്‍ പതഞ്ജലിക്ക് എതിരെ ഉയര്‍ന്നിരുന്നു. പതഞ്ജലി വെജിറ്റേറിയന്‍ എന്ന പേരില്‍ വിപണനം ചെയ്യുന്ന ആയുര്‍വേദിക് പാല്‍പ്പൊടിയായ ‘ദിവ്യ മഞ്ജന്‍’ എന്ന ഉല്‍പ്പന്നത്തില്‍ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നല്‍കിയിരുന്നു.

Exit mobile version