Site iconSite icon Janayugom Online

യുഎസിലെ ജൂതപ്പള്ളിയില്‍ നാടകീയ രംഗങ്ങള്‍; പ്രാര്‍ത്ഥനയ്ക്കെത്തിയവരെ 12 മണിക്കൂര്‍ തടഞ്ഞുവച്ചു

അമേരിക്കയിലെ ജൂതപള്ളിയില്‍ 12 മണിക്കൂറിലധികം നീണ്ടു­നിന്ന സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമിട്ട് തടവിലാക്കിയ മുഴുവന്‍ പേ­രെയും മോചിപ്പിച്ചു. ശ­നി­യാഴ്ച രാത്രിയോടെയാണ് ബ­ന്ദികളെ മോചിപ്പിച്ചത്. ബന്ദികളാക്കപ്പെട്ട എ­­ല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ടെക്സസ് ഗ­വർണർ ഗ്രെഗ് അ­ബോട്ട് ട്വീറ്റ് ചെയ്തു. പുരോഹിതനും പ്രാര്‍ത്ഥനയ്ക്കെത്തിയവരും ഉള്‍പ്പെടെ നാലുപേരെയാണ് അക്രമി തടവിലാക്കിയത്. തുടര്‍ന്ന്

സമൂഹമാധ്യമങ്ങളിലൂടെ അ­ക്രമി നടത്തിയ ലൈ­വിലൂടെയാണ് പുറംലോകം വിവരമറിയുന്നത്. അമേരിക്ക­ൻ ജയിലിൽ കഴിയുന്ന പാകിസ്ഥാന്‍ ഭീകര വ­നിത ആഫിയ സിദ്ദീഖിയെ വി­ട്ടയക്കണമെന്നായിരുന്നു ഇയാളുടെ പ്ര­ധാ­ന ആവശ്യം. ആറുമണിക്കൂ­ര്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേ­ഷം ഒരാളെ മാത്രം ഇ­യാ­ള്‍ മോചിപ്പിച്ചു. ബാ­­ക്കി മൂന്ന് പേരെ സുരക്ഷാ സേ­­ന രക്ഷിക്കാൻ ശ്രമിച്ചാ­ൽ വധിച്ചു കളയുമെന്നായിരുന്നു ഭീഷണി. തു­ടര്‍ന്ന് മണിക്കൂറുകളോളം നീ­ണ്ടുനിന്ന പ്രയത്നത്തിനൊടുവില്‍ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ കയറിയ സേ­­നാംഗങ്ങള്‍ അക്രമിയെ വെടിവച്ചുവീഴ്ത്തുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ആഫിയ സിദ്ദീഖി

അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ പാകിസ്ഥാൻ വംശജയാണ് ആഫിയ സിദ്ദിഖി. ലേഡി അല്‍ക്വയ്ദ എന്നാണ് അവര്‍ അറിയപ്പെടുന്നത്. 1995ൽ അമേരിക്കയിലെ മസാച്യുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും ശേഷം ബോസ്റ്റണിലെ ബ്രാൻഡീസ് സർവകലാശാലയിൽ നിന്നും ന്യൂറോ സയൻസിൽ ഡോക്ടറേറ്റും നേടിയ ഇവർ 2003ൽ പാകിസ്ഥാനിലേയ്ക്ക് മടങ്ങി. എന്നാൽ അതിനു പിന്നാലെ ആഫിയയെയും മൂന്നു മക്കളെയും പാക് രഹസ്യാന്വേഷണ ഏജൻസി തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നല്‍കി.

2008ൽ അഫ്ഗാൻ പൊലീസ് ആഫിയയെ കസ്റ്റഡിയിലെടുത്തിരുന്നു. ചാവേർ ബോംബാക്രമണം ആസൂത്രണം ചെയ്തുവെന്നും രാസായുധങ്ങളും ബോംബുകളും എങ്ങനെ നിർമ്മിക്കാമെന്നതിനെക്കുറിച്ചുള്ള കുറിപ്പുകൾ കൈവശം വച്ചുവെന്നാരോപിച്ചാണ് ആഫിയയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനിടെ യുഎസ് സൈനികന്റെ റൈഫിൾ തട്ടിയെടുത്ത ആഫിയ ഉദ്യോഗസ്ഥർക്കു നേരെ തോക്ക് ചൂണ്ടുകയും ഒരു എഫ്ബിഐ ഏജന്റിനും ഒരു സൈനിക ഉദ്യോഗസ്ഥനും നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

2019ൽ 46കാരിയായ ആഫിയ കുറ്റക്കാരിയാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തിയതിനെ തുടർന്ന് 86വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ടെക്സാസിലെ ഫോർട്ട് വർത്തിലുള്ള ഫെഡറൽ മെഡിക്കൽ സെന്റർ ജയിലിലാണ് ആഫിയ കഴിയുന്നത്. വധശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് ആഫിയക്കെതിരെ ചുമത്തിയിരിക്കുന്നത്.

eng­lish summary;Those who came to pray were detained for 12 hours

you may also like this video;

Exit mobile version