ചിദംബരം ക്ഷേത്രത്തിനുള്ളില്‍ പ്രാർത്ഥന നടത്തുന്നതിൽ നിന്ന് പൊലീസിനെയും ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) ഉദ്യോഗസ്ഥരെയും തടഞ്ഞതിന് ചിദംബരം ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരെ കേസെടുത്തു. എച്ച്ആർ ആൻഡ് സിഇ ഉദ്യോഗസ്ഥർ പോലീസിന്റെ സഹായത്തോടെ ക്ഷേത്രത്തിനുള്ളിലെ കനഗസബായിയുടെ മുകളിൽ ശിവനെ പ്രാർത്ഥിക്കാൻ കയറിയതിനുപിന്നാലെയാണ് പൂജാരിമാര്‍ ഇവരെ തടഞ്ഞത്.
പ്രത്യേക പൂജകള്‍ നടക്കുന്നതിനാല്‍ പൂജ തടസപ്പെടാതിരിക്കാനാണ് ഇവരെ തടഞ്ഞതെന്നാണ് പൂജാരിമാരുടെ വാദം. ഇതിനുപിന്നാലെ ആളുകളെ തടഞ്ഞ് പൂജാരിമാര്‍ ക്ഷേത്രത്തിനുള്ളില്‍ ബോര്‍ഡും സ്ഥാപിച്ചു. തുടര്‍ന്ന് എച്ച്ആർ ആൻഡ് സിഇ ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ ക്ഷേത്രത്തിനുള്ളിലെ കനഗസബായിയുടെ മുകളിൽ ശിവനെ പ്രാർത്ഥിക്കാൻ കയറി. ഇതിനെച്ചൊല്ലി പൂജാരിമാരും ഭക്തരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പൂജാരിമാര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
English Summary: Those who came to pray were stopped: case against temple priests
You may also like this video

