Site iconSite icon Janayugom Online

മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കണം: ഹൈക്കോടതി

മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവർ പ്രോത്സാഹനം അർഹിക്കുന്നുണ്ടെന്ന് കേരള ഹൈക്കോടതി.
കോളേജ് പ്രവേശനത്തിനായി മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്ത വിദ്യാർതഥികൾ നൽകിയ ഹർജി പരി ഗണിക്കവെയാണ് ജസ്റ്റീസ് വി ജി അരുണിന്റെ നിരീക്ഷണം. ഒരു മതത്തിലും ചേരില്ല എന്നത് ഒരു കൂട്ടം വ്യക്തികളുടെ ബോധപൂർവമായ തീരുമാനമാണ്. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരായി മുദ്രകുത്തപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. 

മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്തതിനാൽ അവർക്ക് പാരിതോഷികം നൽകണമെന്ന് കരുതുന്നു- ജസ്റ്റീസ് വി ജി അരുൺ പറഞ്ഞു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്ന ഇഡബ്ല്യുഎസ് (എക്കണോമിക്കലി വീക്കർ സെക്ഷൻസ്) സംവരണം കോളേജ് പ്രവേശനത്തിന് തങ്ങൾക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതരഹിതരായ വിദ്യാർത്ഥികൾ ഹർജി നൽകിയത്. ഇഡബ്ല്യുഎസിൽപ്പെട്ട മതമില്ലാത്തവരെയും പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേസിൽ ഇന്ന് കോടതി വിധി പറയും. 

Eng­lish Summary:Those who choose sec­u­lar life should be encour­aged: High Court
You may also like this video

Exit mobile version