Site iconSite icon Janayugom Online

ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും തല്ലും; ഇവരെ തടയുകയെന്നത് പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ജ്യോതി ശര്‍മ

ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും തല്ലുമെന്നും ഇവരെ തടയുകയെന്നത് പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഛത്തീസ്ഗഡിലെ ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശർമ. ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും ജ്യോതി ശര്‍മ പറഞ്ഞു. താനും പ്രവർത്തകരും ആണ് പരാതി നൽകിയത്. സ്റ്റേഷനിൽ ഞാൻ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ചു അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരുമെന്നും ജ്യോതി ശർമ  പറഞ്ഞു.

Exit mobile version