സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 6,68,996 ആയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ കണക്ക് ഇനിയും ഉയരുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൂട്ടുന്നു. കാണാതായവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ഏതൊക്കെ മണ്ഡലത്തിലാണെന്ന് വേര്‍തിരിച്ച് അറിയിച്ചിട്ടില്ല. ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 1,88,18,128 ആയി ഉയർന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കണ്ടെത്താന്‍ കഴിയാത്തവര്‍ ആറ് ലക്ഷം കടന്നു

