Site iconSite icon Janayugom Online

ബാഗി ഗ്രീൻ തൊപ്പി കിട്ടുന്നവര്‍ അറിയിക്കണം; അഭ്യര്‍ത്ഥനയുമായി ഡേവിഡ് വാര്‍ണര്‍

ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിന് ഇന്നിറങ്ങുന്ന ഡേവിഡ് വാര്‍ണര്‍ അഭ്യര്‍ത്ഥനയുമായി സമൂഹമാധ്യമത്തിലെത്തി. മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാര്‍ണറിന്റെ ബാഗി ഗ്രീൻ തൊപ്പി മോഷണം പോയി. കണ്ടെത്താനുള്ള ശ്രമത്തിന് ഫലമുണ്ടായതുമില്ല. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് ഈ തൊപ്പി തിരിച്ചുവേണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്‍സ്റ്റഗ്രാമിലാണ് വാര്‍ണറെത്തിയത്.

ഈ ബാക്ക്പാക്കിനുള്ളില്‍ എന്റെ തൊപ്പി ഉണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്നെ എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങള്‍ എടുക്കാന്‍ ആഗ്രഹിച്ചതെങ്കില്‍ അത് ഞാന്‍ തരാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നെയോ, ക്രിക്കറ്റ് ഓസ്‌ട്രേലിയയിലോ ബന്ധപ്പെടുക- ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ വാര്‍ണര്‍ പറഞ്ഞു. ഇന്ന് നടക്കുന്ന പാകിസ്ഥാനെതിരെയ മത്സരമാണ് വാര്‍ണറുടെ കരിയറിലെ അവസാന ടെസ്റ്റ് മത്സരം. കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചിരുന്നു. ഇനി ടി20യില്‍ മാത്രമാണ് വാര്‍ണര്‍ തുടരുക.

Eng­lish Summary;Those who get the bag­gy green hat should inform; David Warn­er with request
You may also like this video

Exit mobile version