Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ചികിത്സതേടിയെത്തിയവര്‍ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി

hospitalhospital

രാജ്യതലസ്ഥാനത്ത് ചികിത്സതേടിയെത്തിയ അജ്ഞാതര്‍ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി.കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. ജാവേദ് എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതികളായ രണ്ടു പേരെ സിസിടിവി ദൃശ്യങ്ങളിൽ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പുരുഷന്മാരാണ് പ്രതികളെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Exit mobile version