Site iconSite icon Janayugom Online

ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുകിലോ തക്കാളി സമ്മാനം

ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക് സമ്മാനമായി തക്കളി നല്‍കി ട്രാഫിക് പൊലീസ്. തമിഴ്നാട് ത‍ഞ്ചാവൂരിലാണ് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ഒരുകിലോ തക്കാളി നല്‍കുന്നത്. ട്രാഫിക് ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രന്റെ വകയായാണ് ഈ പ്രോത്സാഹന സമ്മാനം നല്‍കുന്നത്. തമിഴ്‌നാട്ടില്‍ തക്കാളി വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പുതിയ നടപടി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107–110ലേക്ക് ഉയര്‍ന്നു.

ഒരാഴ്ച മുമ്പ് 40 രൂപ മുതല്‍ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില. ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന തക്കാളി വിലയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Eng­lish Summary:Those who trav­el wear­ing hel­mets are gift­ed with tomatoes

You may also like this video

Exit mobile version