Site iconSite icon Janayugom Online

അജിത് പവാറിനൊപ്പം പോയവര്‍ തിരകെ വരുന്നു; അമോല്‍ കോല്‍ഹേ എംപി ശരദ്പവാറിനെ പിന്തുണയ്ക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നു

മഹാരാഷ്ട്രയില്‍ അജിത് പവാറിനൊപ്പം പോയ നേതാക്കള്‍ പലരും തിരികെ ശരദ് പവാറിനൊപ്പം തിരികെ വരുന്നതായി സൂചന.അജിത് പവാറിനൊപ്പം എട്ട് എംഎല്‍എമാര്‍ കൂറുമാറി ഒരു ദിവസം പിന്നിടവേയാണ് പൂനയിലെ ഷിരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അമോല്‍ കോല്‍ഹേ എംപി ശരദ് പവാറിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

താന്‍ പവാറിനൊപ്പം തിരിച്ചുവരുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ശരദ് പാവാര്‍ എന്തുപറയുന്നുവോ അതാണ് തന്‍റെ അവസാന വാക്കെന്നാണ് അദ്ദേഹം വീഡിയോയിൂടെ പങ്കുവെച്ചിരിക്കുന്നത്. ബുദ്ധിയം മനസും തമ്മില്‍ കലഹിക്കുമ്പോള്‍ നിങ്ങളുടെ മനസ് എന്തു പറയുന്നുവോ അത് കേള്‍ക്കുക

ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധി ധര്‍മ്മത്തെ കുറിച്ച് ചിന്തിക്കാറില്ല. പക്ഷെ മനസ് അങ്ങനെയല്ല എന്ന അടിക്കുറിപ്പോട് കൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ അമോല്‍ പങ്കെടുത്തിരുന്നു.

തുടരന്ന‍് എന്‍സിപിയെയാണോ,ബിജെപിയെയാണോ പിന്തുണയ്ക്കുകയന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നു. രാജ്യസഭയിലെയും, ലോക്സഭയിലേയും മൂന്നു എംപിമാര്‍ വീതം ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്ന് എന്‍സിപി സംസ്ഥാന വക്താവ് മഹേഷ് താപ്സെയും അഭിപ്രായപ്പെട്ടു.

Eng­lish Summary:
Those who went with Ajit Pawar in Maha­rash­tra are com­ing in droves; Amol Kol­he released a video sup­port­ing Sharadpawar

You may also like this video:

Exit mobile version