Site iconSite icon Janayugom Online

കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ളവർ ഉടന്‍ പേര് മാറ്റണം; വിലക്കുമായി ഉത്തരകൊറിയ

ഉത്തര കൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ കിം ജോങ് ഉന്നിനെ അറിയാത്തവരായി ആരും ഇല്ല.
ഇപ്പോഴിതാ തന്റെ മകളുടെ പേരുള്ളവരോട് മറ്റേതെങ്കിലും പേര് സ്വീകരിച്ച് മാറാൻ നിർബന്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മകളുടെ പേരുള്ള പെൺകുട്ടികളേയും സ്ത്രീകളേയും പേര് മാറ്റാൻ നിർബന്ധിക്കുന്നുവെന്ന് റേഡിയോ ഫ്രീ ഏഷ്യയാണ് റിപ്പോർട്ട് ചെയ്തത്. 

ഏകദേശം പത്ത് വയസ്സ് പ്രാമുള്ള കിമ്മിന്റെ മകളുടെ പേര് ജു ഏ എന്നാണ്. റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് രണ്ട് അജ്ഞാത ഉറവിടങ്ങളിൽ നിന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും കുട്ടികളോടും അവരുടെ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താനാവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചയ്ക്കകം പേര് മാറ്റണം. അതേസമയം ഈ പേര് ഇപ്പോൾ ഉയർന്ന അന്തസ്സുള്ള വ്യക്തികൾക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞതായി മറ്റൊരു കൂട്ടര്‍ വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജു ഏ പിതാവ് കിമ്മിനൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. കിം ജോങ്-ഉൻ അധികാരത്തിൽ വന്നതിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായ ജോങ്-ഉൻ, സോൾ‑ജു എന്നീ പേരുള്ള ആളുകളോട് പേരുകൾ മാറ്റാൻ നിർബന്ധിച്ചിരുന്നു.

nglish Summary;Those with the name of Kim Jong Un’s daugh­ter should change their name imme­di­ate­ly; North Korea with ban

You may also like this video

Exit mobile version