Site iconSite icon Janayugom Online

ആയിരങ്ങള്‍ ചക്കുളത്തുകാവിൽ പൊങ്കാല അര്‍പ്പിച്ചു

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ആയിരങ്ങള്‍ പൊങ്കാല അർപ്പിച്ചു. ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി-തിരുവല്ല- കോഴഞ്ചേരി, ചെങ്ങന്നൂര്‍-പന്തളം, എടത്വ- മുട്ടാർ, നീരേറ്റുപുറം- കിടങ്ങറ, പൊടിയാടി-മാന്നാര്‍— മാവേലിക്കര, എടത്വ‑ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകള്‍ നിരന്നു. തൃകാര്‍ത്തിക ദിനത്തിലെ പൊങ്കാലയില്‍ പങ്കെടുക്കാന്‍ നാനാ ഭാഗത്തുനിന്നും തീർത്ഥാടകർ ബുധനാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തിയിരുന്നു. 3000 ഓളം ക്ഷേത്ര വോളന്റിയേഴ്സിന്റേയും ആയിരത്തോളം പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥർ പൊങ്കാല സ്ഥലങ്ങളുടെ സുരക്ഷ ക്രമീകരണങ്ങൾ ഏറ്റെടുത്തിരുന്നു. മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. 

പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജന സംഗമം രാധിക സുരേഷ്ഗോപിയും ഗോകുൽ സുരേഷ് ഗോപിയും ചേർന്ന ഉദ്ഘാടനം ചെയ്തു. ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പ്രമുഖ സമുഹിക പ്രവർത്തകനുമായ റെജി ചെറിയാൻ മുഖ്യാതിഥിയായി.

Exit mobile version