Site iconSite icon Janayugom Online

ആയിരങ്ങൾ വീരസ്മരണ പുതുക്കി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ വീരസ്മരണ പുതുക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി.
കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലും കണ്ണർകാടിലെ സ്മൃതിമണ്ഡപത്തിലും നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്ത ജനസഞ്ചയം പ്രിയ സഖാവിന് മരണമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. വലിയ ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തി.
കണ്ണർകാട് അനുസ്മരണ സമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി കെ ബി ബിമൽറോയ് അധ്യക്ഷനായി. ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം പട്ടത്തെ പി എസ് സ്മാരകത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കൃഷ്ണപിള്ള ജനിച്ചുവളർന്ന വൈക്കം കാരയിൽ പ്രദേശത്തെ പറൂപ്പറമ്പ് പുരയിടത്തില്‍ സിപിഐ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ഈ സ്ഥലം പാര്‍‍ട്ടി വിലയ്ക്ക് വാങ്ങിയിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ചെങ്കൊടി ഉയർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിവിധ സിപിഐ ഘടകങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പാർട്ടി ഓഫിസുകളിലും പ്രധാന ജങ്ഷനുകളിലും പി കൃഷ്ണപിള്ളയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയും പതാക ഉയര്‍ത്തിയും ദിനാചരണം സംഘടിപ്പിച്ചു.

you may  also like this video;

Exit mobile version