മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പെടുത്തിയ ജാതീയമായ വേര്‍തിരിവ് അവസാനിപ്പിക്കണമെന്നും, എല്ലാ തൊഴിലാളികള്‍ക്കും മിനിമം കൂലി 700 രൂപ നല്‍കണമെന്നും, തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിക്കണമെന്നും കാസര്‍കോട് ജില്ലാ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍(എഐടിയുസി) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എ. അജികുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി കൃഷ്ണന്‍, എം ഗംഗാധരന്‍ തൃക്കരിപ്പൂര്‍, പി വി തങ്കമണി ബാനം, പി മിനി രാവണീശ്വരം, മായാ കരുണാകരന്‍, ലക്ഷ്മി ചെട്ടുംകുഴി, ടി കെ രാമചന്ദ്രന്‍, ബിന്ദു പുല്ലൂര്‍, വി വി സുനിത, രേണുക ഭാസ്‌കരന്‍ , രജനിപനകുളം, ബിന്ദുരാമകൃഷ്ണന്‍, ജയശ്രി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി വി രാജന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.