Site iconSite icon Janayugom Online

ത്രെഡ്സില്‍ ആളില്ല; പുതിയ അപ്ഡേഷനുകള്‍ കൊണ്ടുവരുമെന്ന് സക്കര്‍ബര്‍ഗ്

ഇലോണ്‍ മസ്കിന്റെ എക്സിന് (ട്വിറ്റര്‍) വെല്ലുവിളിയായി മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അവതരിപ്പിച്ച ത്രെഡ്സ് സമൂഹമാധ്യമത്തില്‍ ആളില്ല. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് യൂസർ ബേസ് ഉണ്ടാക്കിയായിരുന്നു ത്രെഡ്സ് മുന്നേറ്റം. എന്നാലിപ്പോൾ പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. തുടക്കത്തില്‍ ലഭിച്ച ഉപഭോക്താക്കളില്‍ പകുതിയിലധികം പേരെ ത്രെഡ്‌സിന് നഷ്ടപ്പെട്ടുവെന്ന് മാർക്ക് സക്കർബർഗ് ജീവനക്കാരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഈ സാഹചര്യം സാധാരണമാണെന്ന നിലപാടാണ് സക്കര്‍ബര്‍ഗിന്റേത്. ആപ്പിൽ പുതിയ ഫീച്ചറുകൾ ചേർക്കുന്നതോടെ ആളുകൾ തിരിച്ചെത്തുമെന്നും സക്കർബർഗ് പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഡെസ്‌ക്‌ടോപ്പ് പതിപ്പ് വികസിപ്പിക്കുന്നതുൾപ്പെടെ പദ്ധതിയിലുണ്ട്. ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെയെത്തിക്കുന്നതിനായി കൂടുതൽ ആകർഷകമായ സവിശേഷതകൾ ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മെറ്റയുടെ ചീഫ് പ്രൊഡക്റ്റ് ഓഫിസർ ക്രിസ് കോക്സ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പ്രധാന ത്രെഡുകള്‍ ലഭ്യമാകുന്ന തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും പദ്ധതിയുള്ളതായി ക്രിസ് കോക്സ് പറഞ്ഞു. ഉപയോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഫീച്ചറുകള്‍ നിര്‍മ്മിക്കുന്നതും അതിന്റെ പരീക്ഷണം ഉള്‍പ്പെടെ നിരവധി ജോലികളാണ് ത്രെഡ്‌സിന് ചെയ്ത് തീര്‍ക്കാനുള്ളതെന്ന് ജീവനക്കാരുമായുള്ള കോണ്‍ഫറന്‍സില്‍ സക്കര്‍ബര്‍ഗ് പറഞ്ഞുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

eng­lish sum­ma­ry; Threads are unmanned; Zucker­berg will bring new updates
you may also like this video;

Exit mobile version