Site icon Janayugom Online

നവകേരള സദസിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്

കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. ജില്ലാ കളക്ടര്‍ക്കാണ് കത്ത് ലഭിച്ചത്. നക്സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള സദസില്‍ ശക്ത മായ പാഠം പഠിപ്പിക്കും എന്നാണ് കത്തില്‍ എഴുതിയിട്ടുണ്ട്. 

സിപിഐ(എംഎല്‍ റെഡ് ഫ്ലാഗ് ) വയനാട് ദളത്തിന്‍റെ പേരിലാണ് ഭീഷണി കത്ത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണ് കത്ത് ലഭിച്ചിരിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി 

Eng­lish Summary:
Threat let­ter to Navk­er­ala Sadas on behalf of Maoists

you may also like this video:

Exit mobile version