Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജ്ജിനെതിരെ ഭീഷണി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജ്ജിനെതിരെ ഭീഷണി. നടിയുടെ പറവൂരിലെ വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും ഇരുവരും അസഭ്യവര്‍ഷം നടത്തിയതായും പരാതിയില്‍ പറയുന്നു.നടിയുടെ പിതാവിന്റെ പരാതിയില്‍ പറവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് രണ്ടുതവണ വീതം രണ്ടുപേര്‍ എത്തി ഭീഷണി മുഴക്കിയതെന്ന് പരാതിയില്‍ പറയുന്നു. വടക്കന്‍ പറവൂരിലെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയാണ് ഇരുവരും ഭീഷണിപ്പടുത്തിയത്. ഇവര്‍ അസഭ്യവര്‍ഷവും നടത്തിയതായും പരാതിയില്‍ പറയുന്നു.ഇന്ന് രാവിലെ റിനിയുടെ പിതാവ് പറവൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരില്‍ റിനി വ്യാപക സൈബര്‍ ആക്രമണം നേരിട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. ഇതിനു പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു.

സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാര്‍ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവര്‍ക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്.അവരുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം ഇപ്പോഴാണെങ്കിലും സ്ത്രീപക്ഷ നടപടി സ്വീകരിച്ചതില്‍ പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടും എല്ലാ നന്ദിയും അറിയിക്കുന്നു’ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ റിനിയുടെ പ്രതികരണം ഇങ്ങനയായിരുന്നു.

Exit mobile version