ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്കെതിരെ ഭീഷണി. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺകോൾ വന്നത്. ഫോൺ വിളിച്ച നമ്പർ സഹിതം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്ന് അവര്‍ പറഞ്ഞു. ഇതിമുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം നിതീ പൂർണമായില്ലെന്ന നിലയിലുള്ള പ്രതികരണങ്ങളിലെ പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.
ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്കെതിരെ ഭീഷണി

