രാജ്യത്ത് പതിനാല് മെസഞ്ചര്‍ ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആപ്പ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് സന്ദേശം സ്വീകരിക്കാനും കൈമാറാനും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്.
ഇതിനോടകം ഏകദേശം 250 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. 2020 ജൂൺ മുതൽ, ടിക്ടോക്ക്, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസർ, ഷെയർഇറ്റ്, വിചാറ്റ്, ഹലോ, ലൈക്കീ. എക്സെൻഡർ, പബ്ജി മൊബൈൽ, ഗരേന, ക്യാംസ്കാനർ തുടങ്ങിയ ജനപ്രിയമായ ചൈനീസ് ആപ്പുകളും മൊബൈൽ ഗെയിമുകളും കേന്ദ്രം നിരോധിച്ചിരുന്നു.
English Summary;Threats to national security; Center banned 14 more apps
You may also like this video