Site iconSite icon Janayugom Online

അമൃത എക്‌സ്‌പ്രസില്‍ മൂന്ന് അധിക സ്ലീപ്പർ കോച്ചുകൾ 25 മുതല്‍

ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെന്‍ട്രല്‍–മധുര  അമൃത ഡെയ്‌ലി എക്‌സ്‌പ്രസിസും തിരിച്ച് മധുരനിന്നും തിരുവനന്തപുരത്തേക്കുള്ള 16344 നമ്പറിലും 25 മുതൽ മൂന്ന് — സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകള്‍ കൂടി വർധിപ്പിക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. പുതുക്കിയ കോച്ച് കോമ്പോസിഷൻ:  ഒന്ന് — 2‑ടയർ എസി, രണ്ട് — 3‑ടയർ എസി, പതിമൂന്ന് — സെക്കൻഡ് ക്ലാസ് സ്ലീപ്പർ, മൂന്ന് — രണ്ടാം ക്ലാസ് സിറ്റിംഗ്, രണ്ട് — രണ്ടാം ക്ലാസ് കം ലഗേജ്/ഗാർഡ് വാൻ കോച്ചുകൾ.  ഇതോടെ അമൃതയില്‍ ആകെ 21 കോച്ചുകളായി ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് ജംഗ്ഷൻ വഴി കടന്നുപോകുന്ന എറണാകുളം ജംഗ്ഷന്‍— ഹസ്രത്ത് നിസാമുദ്ദീൻ — എറണാകുളം ജംഗ്ഷൻ മില്ലേനിയം വീക്ക്ലി സൂപ്പർഫാസ്റ്റ്  12645, തിരിച്ചുള്ള 12646  നിസാമുദ്ദീൻ‑എറണാകുളം എക്സ്പ്രസ് എന്നീസ ട്രയിനുകളിലും ഫെബ്രുവരി 26 മുതൽ ഒരു ടു ടയർ എസിയും കോച്ചിനൊപ്പം വർദ്ധിപ്പിക്കും. പുതുക്കിയ കോച്ച് കോമ്പോസിഷൻ: ഒന്ന്-2-ടയർ എസി, മൂന്ന് — 3‑ടയർ എസി, പത്ത് — രണ്ടാം ക്ലാസ് സ്ലീപ്പർ, മൂന്ന് — രണ്ടാം ക്ലാസ് സിറ്റിംഗ്, രണ്ട് — രണ്ടാം ക്ലാസ് കം ലഗേജ്/ഗാർഡ് വാൻ കോച്ചുകൾ ഉള്‍പ്പെടെ 19 കോച്ചുകളായി ഉയരും.

 

Eng­lish Sum­ma­ry: Three addi­tion­al sleep­er coach­es on the Amri­ta Express from 25

You may like this video also

Exit mobile version