Site iconSite icon Janayugom Online

ഡല്‍ഹിയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കുടുംബത്തെ ഭീഷിണിപ്പെടുത്തി പണവും, ആഭരണങ്ങളും തട്ടിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍

ഡല്‍ഹിയിലെ വസീറാ ബാദില്‍ സിബിഐ ഉദ്യോഗസ്ഥരായി ചമങ്ങ് കുടുംബത്തെ ഭീഷിണിപ്പെടുത്തി ആഭരണങ്ങളും, പണവും തട്ടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍ ജൂലൈ പത്തിന് രാത്രിയിലാണ് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ സംഘം സിബിഐ ഉദ്യോ​ഗസ്ഥരാണെന്ന് പറഞ്ഞ് വസീറാബാദിലെ ലേൻ നയൻ ഏരിയയിലെ വീട്ടിലേക്ക് അതിക്രമിച്ചുകടന്നത്.

യഥാർഥ ഉദ്യോ​ഗസ്ഥരാണെന്ന് തെളിയിക്കാനുള്ള രേഖകൾ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണ്ണം, വെള്ളി ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും ഇവർ വീട്ടിൽ നിന്നും തട്ടിയെടുത്തു.

പണം പിടിച്ചെടുത്ത ഡോക്യുമെന്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, പ്രതികൾ റെജിസ്റ്ററിൽ ഒപ്പിട്ടതുപോലെ കാണിച്ച് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞ കുടുംബം പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും അറ​സ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. 

Exit mobile version