അഴിത്തല പടിഞ്ഞാറുഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ മതിയായ രേഖകളില്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്നു ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ്. ഇവയിൽ നിന്നും 7.5 ലക്ഷം രൂപ പിഴയീടാക്കി. ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
കർണാടകയിൽനിന്നുള്ള മാലികുൽബഹ്ർ, സെന്റ് പീറ്റർ, ജാസ്മിൻ എന്നീ ബോട്ടുടമകൾക്കെതിരെയാണ് നടപടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബാണ് പിഴയിട്ടത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.

