കർണാടകയിൽ മീസിൽസ് (അഞ്ചാംപനി)-റുബെല്ലാ വാക്സിൻ സ്വീകരിച്ച മൂന്ന് കുട്ടികള്‍ മരിച്ചു. 10, 15 മാസം പ്രായമുളള കുട്ടികളാണ് മരണപ്പെട്ടത്. അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ ഉപയോഗിച്ചത് മൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 10,15 മാസം പ്രായമുളള കുട്ടികളാണ് മരണപ്പെട്ടത്. സമാന രീതിയിൽ വാക്സിൻ സ്വീകരിച്ച രണ്ട് കുട്ടികളെ ബെലാഗവി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജനുവരി 11,12 തീയതികളിൽ 20 കുട്ടികളാണ് സലാഹള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ചത്. വാക്സിന്റെ സാമ്പിളുകൾ സെൻട്രൽ വാക്സിൻ യൂണിറ്റിലേക്ക് അയച്ചിട്ടുണ്ടെന്നും, മരണപ്പെട്ട കുട്ടികളുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചതായും അധികതൃതർ അറിയിച്ചു. സംഭവത്തിൽ രണ്ട് ആരോഗ്യപ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തു. ജില്ലാ ഹെൽത്ത് ഓഫീസറിൽ നിന്നും സംസ്ഥാനതല ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ഓഫീസറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ സുധാകർ പറഞ്ഞു.
ENGLISH SUMMARY:Three children have died after being vaccinated against rubella in Karnataka
You may also like this video