Site iconSite icon Janayugom Online

കൊടകര ടൗണില്‍ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് മരണം

കൊടകര ടൗണില്‍ കോട്ടിടം ഇടിഞ്ഞു വീണ് മൂന്നു മരണം. ഇന്നു രാവിലെയാണ് അപകടമുണ്ടായത് .ഇരുനില കെട്ടിടം ഇടിഞ്ഞ്‌ വീണതിനെ തുടർന്ന്‌ നടന്ന രക്ഷാപ്രവർത്തനത്തിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തത്. ആകെ 17 തൊഴിലാളികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്‌.

ഇതിൽ അപകടത്തിൽപ്പെട്ട രാഹുൽ, അലിം, റൂബൻ എന്നീ തൊഴിലാളികൾ മരണപ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.വിവരമറിഞ്ഞ ഉടൻതന്നെ ഫയർ ഫോഴ്‌സ്‌ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക്‌ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തൊഴിലാളികൾ ജോലിക്ക്‌ പുറത്തേക്കിറങ്ങുന്ന സമയത്താണ്‌ അപകടമുണ്ടായത്‌. അപകടസമയത്ത് 14 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവാക്കി.

Exit mobile version