ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസംഗഢിലെ മഹുല്‍ നഗര്‍ പഞ്ചായത്തിലുള്ള ഒരു കടയില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവരാണ് ഇവരെന്ന് അസംഗഢ് ജില്ലാ മജിസ്ട്രേറ്റ് അമ്രിത് ത്രിപാഠി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മദ്യക്കടയിലെ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയും ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
english summary; Three die after consuming fake liqour; 44 people in the hospital
you may also like this video;