പത്തനംതിട്ട റാന്നി പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചു. റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍, പുഷ്പമംഗലത്ത് വീട്ടില്‍ അനില്‍ കുമാര്‍ (50), മകള്‍ നിരഞ്ജന (17), അനില്‍ കുമാറിന്റെ സഹോദരന്‍ സുനിലിന്റെ മകന്‍ ഗൗതം (15) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട റാന്നിയില്‍ ഉച്ചകഴിഞ്ഞ് 3.40-ഓടെയാണ് നാലുപേരും അപകടത്തില്‍പ്പെട്ടത്. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. സുനില്‍ കുമാറിന്റെ സഹോദരി ആശയെയാണ് നാട്ടുകാര്‍ രക്ഷപെടുത്തിയത്.
ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും അനിൽ ഇത് അവഗണിക്കുകയായിരുന്നു. ഉടനെ ഇരുവരും ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരജ്ഞനയും സഹോദരിയും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ സാരിയെറിഞ്ഞ് സഹോദരിയെ രക്ഷിച്ചു.
നിരജ്ഞനയ്ക്ക് സാരി എറിഞ്ഞ് നൽകിയെങ്കിലും കുട്ടി അച്ഛനെ രക്ഷിക്കാൻ ശ്രമം തുടരുകയായിരുന്നു. ഉടനെ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഒൻപതാംക്ലാസ് വിദ്യാർത്ഥിയാണ് ഗൗതം.
English Summary: Three drowned in Pamba river
You may also like this video