രാജസ്ഥാനിലെ കോട്ടയിൽ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. 16, 17, 18 വയസ്സുള്ളവരാണ് വിദ്യാർഥികൾ. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ അങ്കുഷും ഉജ്ജ്വലും ബിഹാർ സ്വദേശികളാണ്. സുഹൃത്തുക്കളായിരുന്ന ഇവർ ഒരേ ഹോസ്റ്റലിൽ തൊട്ടടുത്ത മുറികളിൽ താമസിച്ചുവരികയായിരുന്നു. ഒരാൾ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു, മറ്റൊരാൾ മെഡിക്കൽ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. നീറ്റ് പ്രീമെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പ്രണവ് മധ്യപ്രദേശ് സ്വദേശിയാണ്.
അതേസമയം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പേരുകേട്ട ഈ ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളെ രൂക്ഷമായ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നതരത്തിലുള്ള ഇവിടത്തെ ഷെഡ്യൂളുകളെക്കുറിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പഠിക്കുന്നവരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് കോച്ചിംഗ് സെന്ററുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണ കരട് തയ്യാറാക്കാൻ 2019ൽ രാജസ്ഥാൻ സർക്കാർ ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചു. കരട് സംബന്ധിച്ച് ഇതുവരെ പൊതുവിവരങ്ങളൊന്നും വന്നിട്ടില്ല.
മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
English Summary: Three entrance students of the same hostel committed suicide
You may also like this video