പശ്ചിമബംഗാളിലെ പർബബർധമൻ ജില്ലയിൽ രണ്ടുദിവസത്തിനിടെ ജീവൻ നഷ്ടമായത് മൂന്നുകർഷകർക്ക്. ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് വിളനാശം സംഭവിച്ചതോടെ മൂന്നുകർഷകരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ജില്ല ഭരണകൂടം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ദേബിപൂർ, ബന്തിർ ഗ്രാമങ്ങളിൽ നിന്നുള്ള രണ്ടു കർഷകരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു കർഷകനെ ബിരുഹ ജില്ലയിലെ വീട്ടിലും തൂങ്ങിമരിച്ചതായി കണ്ടെത്തി. ബർധമൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് പ്രിയങ്ക സിൻഗ്ല അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൃഷിനാശത്തെ തുടർന്ന് മൂവരും ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയതായും പൊലീസിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ബിഡിഒ പറഞ്ഞു. ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ നിരവധി കർഷകരുടെ വിളകൾ നശിച്ചിരുന്നു. ഉരുളകിഴങ്ങ്, നെൽ കൃഷികളാണ് ഏറെയും നശിച്ചത്.
english summary; Three farmers killed in Bengal
you may also like this video;