Site icon Janayugom Online

വിളനാശം: ബംഗാളിൽ മൂന്ന് കർഷകർ ജീവനൊടുക്കി

പശ്ചിമബംഗാളിലെ പർബബർധമൻ ജില്ലയിൽ രണ്ടുദിവസത്തിനിടെ ജീവൻ നഷ്​ടമായത്​ മൂന്നുകർഷകർക്ക്​. ജവാദ്​ ചുഴലിക്കാറ്റിനെ തുടർന്ന്​ വിളനാശം സംഭവിച്ചതോടെ മൂന്നുകർഷകരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്​ കുടുംബം പറഞ്ഞു. ജില്ല ഭരണകൂടം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന്​ ഉത്തരവിട്ടു.

ദേബിപൂർ, ബന്തിർ ഗ്രാമങ്ങളിൽ നിന്നുള്ള രണ്ടു കർഷകരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു കർഷകനെ ബിരുഹ ജില്ലയിലെ വീട്ടിലും തൂങ്ങിമരിച്ചതായി കണ്ടെത്തി. ബർധമൻ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മൂന്ന്​ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ പ്രിയങ്ക സിൻഗ്ല അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൃഷിനാശത്തെ തുടർന്ന്​ മൂവരും ആത്മഹത്യ ചെയ്​തതാണെന്ന്​ കണ്ടെത്തിയതായും പൊലീസിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ബിഡിഒ പറഞ്ഞു. ജവാദ്​ ചുഴലിക്കാറ്റിനെ തുടർന്ന്​ ബംഗാളിലെ നിരവധി കർഷകരുടെ വിളകൾ നശിച്ചിരുന്നു. ഉരുളകിഴങ്ങ്​, നെൽ കൃഷികളാണ്​ ഏറെയും നശിച്ചത്.
eng­lish sum­ma­ry; Three farm­ers killed in Bengal
you may also like this video;

Exit mobile version