Site iconSite icon Janayugom Online

മൂന്നു മത്സ്യത്തൊഴിലാളികളെ കാണാനില്ല

വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബര്‍ വഴി മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാനില്ല. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്. ഇന്നലെ സക്കീര്‍ ഹുസൈന്‍ എന്ന വ്യക്തിയുടെ വള്ളത്തിലാണ് ഇവര്‍ മത്സ്യ ബന്ധനത്തിന് പോയത്.

നാലരയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ രാത്രി പതിനൊന്നോട് കൂടി തിരിച്ചെത്തേണ്ടതായിരുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ബോട്ട് സംവിധാനങ്ങള്‍ കടലില്‍ ഇറക്കാന്‍ നിലവിലെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സാധിക്കുന്നില്ല. അതിനാല്‍ അദാനിയുടെ ഡോള്‍ഫിന്‍ 41 ടാങ്ക് ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

Eng­lish summary;Three fish­er­men are missing

You may also like this video;

Exit mobile version