Site icon Janayugom Online

പൊന്നാനിയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

പൊന്നാനിയിൽ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്നലെ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പൊന്നാനി സ്വദേശികളായ ബീരാൻ, ​ ഇബ്രാഹിം. മുഹമ്മദലി എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പം അപകടത്തിൽപ്പെട്ട ഹംസക്കുട്ടിയെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽ കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

Eng­lish Sum­ma­ry: Three fish­er­men go miss­ing after boat cap­sizes in Ponnani

 

You may like this video also

Exit mobile version