പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ മൂന്ന് മലയാളികള്‍ മരിച്ചു. സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസറാണ് അപകടത്തില്‍പെട്ടത്. മൂന്നു പേര്‍ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
English summary; Three Keralites died in Qatar
You may also like this video;